അന്ന് നിങ്ങൾ ദേശവിരുദ്ധരായിരുന്നോ? ബി ജെ പിയോട് ചോദ്യവുമായി കപിൽ സിബൽ


 വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തെ വിമർശിച്ച അമിത് ഷാക്കെതിരെ കപിൽ സിബൽ രംഗത്തെത്തി. 1950 മുതൽ സ്വകാര്യ/  ഔദ്യോഗിക ചടങ്ങുകളിൽ ബി ജെ പി എല്ലാ ചരണങ്ങളും ആലപിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് കപിൽ സിബലിന്റെ വിമർശം. 

കുറിപ്പിന്റെ പൂർണരൂപം:

"വന്ദേമാതരം ആദ്യ രണ്ടു ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തെ അമിത് ഷാ ദേശവിരുദ്ധം എന്ന് വിളിക്കുന്നു.

എന്റെ ചോദ്യം:

1950 മുതൽ സ്വകാര്യ അല്ലെങ്കിൽ ഔദ്യോഗിക ചടങ്ങുകളിൽ ബി.ജെ.പി എല്ലാ ചരണങ്ങളും ആലപിച്ചിട്ടുണ്ടോ?

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ മോദിജി ആലപിച്ചിരുന്നോ?

പ്രധാനമന്ത്രി വാജ്‌പേയി ആലപിച്ചിരുന്നോ?

നിങ്ങൾ അന്ന് ദേശവിരുദ്ധരായിരുന്നോ? 

നിങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയം ഇവിടെ തുറന്നുകാട്ടപ്പെടുകയാണ്!"

#kapilsibal #cwc #bjp #vandemataram

No comments