ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കൊള്ളാമെന്ന് ട്രംപ്, ഗ്യാനേഷിനെ അയക്കാമെന്ന് കോൺഗ്രസ്




ഡൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പ് മാതൃകയിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിച്ച് ട്രംപ്. ഫോട്ടോ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വോട്ടിംഗ് സമ്പ്രദായത്തെ പ്രശംസിച്ചു കൊണ്ട് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെഴുതിയ കുറിപ്പിലാണ് ട്രംപ് തന്റെ ഹിതം വെളിപ്പെടുത്തിയത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പരാമർശിച്ചുകൊണ്ടാണ് അമേരിക്കയും ഇന്ത്യൻ രീതി പിന്തുടരണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. ഇതിനായി സേവ് അമേരിക്ക ആക്ട് എത്രയും വേഗം പാസ്സാക്കണമെന്നും കുറിപ്പിലുണ്ട്. 

ഇതിനുപിന്നാലെ പരിഹാസവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ‘പ്രിയപ്പെട്ട ഡൊണാൾഡ് ട്രംപ്, ദയവായി ഗ്യാനേഷ് കുമാർ ഗുപ്തയെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ. അദ്ദേഹത്തെ അവിടെത്തന്നെ നിർത്തിക്കോളൂ. ലഭ്യമായ അടുത്ത വിമാനത്തിൽ ഞങ്ങൾ, ഞങ്ങളുടെ ഇ വി എമ്മുകളും (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) അയക്കാം. നിങ്ങൾ ഞങ്ങളോടു കാണിച്ച  എല്ലാ അധിക്ഷേപങ്ങൾക്കും ആക്ഷേപങ്ങൾക്കും പകരമായി ഞങ്ങൾക്ക് നിങ്ങളോട് ഇത്രയെങ്കിലും ചെയ്യാനാകുമല്ലോ’  എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

#trump #electioncommission #congress 


No comments