മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്


                                                               


വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി നാസയുടെ ആർട്ടമിസ് II (Artemis II). 1972-ലെ അപ്പോളോ ദൗത്യങ്ങൾക്കുശേഷം അരനൂറ്റാണ്ടിനിപ്പുറം ആദ്യമായാണ് മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നത്.

നാസയുടെ ഓറിയോൺ (Orion) പേടകത്തിൽ നാലംഗ ദൗത്യസംഘമാണ് ചന്ദ്രന് ചുറ്റുമുള്ള യാത്രയിൽ പങ്കാളികളാകുന്നത്. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ (കനേഡിയൻ സ്പേസ് ഏജൻസി) എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിലെ യാത്രികർ.

പ്രത്യേകതകൾ ഏറെ:

ചരിത്രത്തിലാദ്യം: ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും, ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജനായി വിക്ടർ ഗ്ലോവറും ചരിത്രത്തിൽ ഇടംപിടിച്ചു.

ലക്ഷ്യം: 10 ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ പേടകം ചന്ദ്രനിൽ ഇറങ്ങില്ല. പകരം ചന്ദ്രന് ചുറ്റും സഞ്ചരിച്ച് പേടകത്തിന്റെ സുരക്ഷ, കമ്മ്യൂണിക്കേഷൻ സിസ്റ്റം, ലൈഫ് സപ്പോർട്ട് സിസ്റ്റം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തും.

അടുത്ത ഘട്ടം: ആർട്ടമിസ് II ദൗത്യത്തിന്റെ വിജയം, അടുത്ത വർഷം നടക്കാനിരിക്കുന്ന ആർട്ടമിസ് III വഴി മനുഷ്യനെ ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യിക്കുന്നതിന് വഴിയൊരുക്കും.


ആർട്ടമിസ് II ദൗത്യത്തിനായി കെന്നഡി ബഹിരാകാശ നിലയത്തിൽ തയാറാക്കിയ ഓറിയോൺ പേടകവും എസ്.എൽ.എസ് റോക്കറ്റും. (ചിത്രം: NASA)

ബഹിരാകാശ മേഖലയിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിനാണ് ഈ ദൗത്യം തുടക്കമിടുന്നത്. പത്തുദിവസത്തെ ദൗത്യത്തിനുശേഷം പസഫിക് സമുദ്രത്തിലാണ് ഓറിയോൺ പേടകം തിരിച്ചിറങ്ങുക. 

#Nasa #ArtemisII #Space






No comments